top of page

Inner Bliss - Heal Your Emotions 

5 Meditations -  Practice Step by Step

By Sreekanth Vasudevan


1: Simple Sitting meditation -5mts

2: Ease-Breath Work -10 mnts
3: Lotus Thread Ease-Breath Work-15mnts
4:Breathing Positivity - Healing Meditation- 20mnts
5: Body Scanning Meditation-30mnts

1.Simple Sitting-Meditation-Complete-5mnts
2.Ease-Breath Meditation-Complete-10mnts
3.Lotus Thread Ease-Breath Meditation-15mnts
4.Breathing Positivity - Healing Meditation-20mnts
5.Body Scan Meditation

മുന്നറിയിപ്പ് :

ഈ ധ്യാന-ഓഡിയോകൾ യാതൊരു കാരണവശാലും എന്തെങ്കിലും ശ്രദ്ധ ആവശ്യമായ ജോലികൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ കേൾക്കാൻ പാടുള്ളതല്ല, പ്രത്യേകിച്ചും വാഹനം ഓടിക്കുമ്പോഴോ ഏതെങ്കിലും യന്ത്രം പ്രവർത്തിപ്പിക്കുമ്പോഴോ കേൾക്കാൻ പാടുള്ളതല്ല,



ശ്രദ്ധിക്കുക :

ഇവിടെ "ധ്യാനം" എന്ന വാക്ക് ഉപയോഗിക്കുന്നത് "യഥാർത്ഥ ധ്യാനാവസ്ഥയിലേയ്ക്ക് എത്തുവാനുള്ള ഒരു പരിശീലന വിദ്യ എന്ന അർത്ഥത്തിൽ മാത്രം ആണ്.


നിർദ്ദേശങ്ങൾ :


ധ്യാനിക്കുന്ന സമയം ആരും യാതൊന്നും ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു വരുത്തുക .

ഏതു ധ്യാനവും നിങ്ങൾക്ക് ചെയ്യാവുന്നതാണ്.

ക്രമമായി പരിശീലിച്ചു ഒൻപതാമത്തെ ധ്യാനത്തിൽ എത്തുക .അതിനു ശേഷം ഒൻപതാമത്തെ ധ്യാനം മാത്രം ദിവസവും ചെയ്യുക ഏതെങ്കിലും കാരണവശാൽ സമയം ലഭ്യമല്ലാതെ വരുമ്പോൾ സൗകര്യമനുസരിച്ചു മറ്റ് ഏതെങ്കിലും ധ്യാനം പരിശീലിക്കുക. എല്ലാ ധ്യാനവും എവിടെയിരുന്നും എപ്പോഴും ചെയ്യാവുന്നതാണ്.

വയർ നിറഞ്ഞിരിക്കുമ്പോൾ ധ്യാനിക്കുന്നത് നല്ലതല്ല. ദിവസേനയുള്ള ധ്യാനപരിശീലനത്തിൽ വയർ ഒഴിഞ്ഞിരിക്കുന്ന രീതിയിൽ സമയം ക്രമീകരിക്കുക.

അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

ഏതെങ്കിലും ഒരു പ്രത്യേക സമയവും സ്ഥലവും ധ്യാനത്തിന് വേണ്ടി കൃത്യമായി മാറ്റിവയ്ക്കുന്നത് പുരോഗമനം വേഗത്തിലാക്കും , എന്നാൽ നിർബന്ധമില്ല - എവിടെ ഏതുസമയത്തും ധ്യാനിക്കാവുന്നതാണ്.



നല്ല ഉറക്കം ലഭിച്ചിട്ട് വേണം ധ്യാനിക്കുവാൻ . ക്ഷീണിച്ചിരിക്കുമ്പോഴോ , വല്ലാതെ വിശന്നിരിക്കുകയോ പരിശീലിക്കുമ്പോൾ വേണ്ട ഫലം ലഭിക്കില്ല. അതിനർത്ഥം ഉറക്കകുറവുള്ളവർക്കു ധ്യാനിക്കാൻ പാടില്ല എന്നല്ല , അവർ സ്ഥിരമായി ധ്യാനിക്കുക , ക്രമേണ ഉറക്കം മെച്ചമായി വരുന്നത് കാണാം.


പരിശീലന ക്രമം :

ധ്യാനത്തിൽ പുരോഗമനവും ഫലവും ആഗ്രഹിക്കുന്നവർ താഴെക്കൊടുത്തിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക.

 



ധ്യാനത്തിൽ തുടക്കക്കാർ ആയിട്ടുള്ളവർ :

ഓരോ ധ്യാനവും ആദ്യം മുതൽ ക്രമമായി  പരിശീലിച്ചിട്ട് മാത്രം അടുത്തതിലേക്ക് കടക്കുക .

 




ധ്യാനത്തിൽ കുറെയേറെ പുരോഗതി ഇപ്പോൾത്തന്നെ ഉള്ളവർ :

മൂന്നാമത്തെ ധ്യാനത്തിൽ തുടങ്ങാവുന്നതാണ്.

 




ധ്യാനത്തിൽ പെട്ടന്ന് തന്നെ എത്താൻ കഴിവുള്ളവർ .

മൂന്നാം ധ്യാനത്തിൽ ആരംഭിക്കുക


ഓരോ ദിവസവും അടുത്ത ധ്യാനത്തിലേയ്ക്ക് കടക്കുക.

bottom of page