Skip to main content

Awakening the Real You

കളരിയും  മനഃശ്ശക്തി പരിശീലനവും

Schedule : 

Date : 9th May 2025 

Time : 3 PM to 8 PM

 

കല സെന്റർ , അബ്ബാസിയ 

 

Age Limit – Above 13. 



അത്യാപത് ഘട്ടങ്ങളിൽ ജീവരക്ഷക്കുതകുന്ന കളരി രഹസ്യങ്ങളും –

ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ജീവിതവിജയത്തിലേയ്ക് മുന്നേറുവാനുള്ള മനശ്ശക്തി വിദ്യകളും ഒരുമിച്ചു പരിശീലിക്കുവാൻ ഒരു അവസരം.

ഈ 4 മണിക്കൂർ പ്രോഗ്രാം, ജീവതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കും – തീർച്ച.

 

ചോദ്യങ്ങളും ഉത്തരങ്ങളും. 

 

ചോദ്യം  – 1 



കളരിപോലെയുള്ള ഒരു ആയോധന മുറ കേവലം നാലു മണിക്കൂറുകൾ കൊണ്ട് പഠിച്ചെടുക്കാൻ കഴിയുമോ ?

 

ഉത്തരം 

 

വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണ് ഇത് .  കളരിയോ , മെറ്റേതെങ്കിലും ആയോധനകലകളോ ഒന്നും തന്നെ പെട്ടെന്ന് പഠിച്ചെടുക്കാൻ സാധിക്കുന്നതല്ല. സമർപ്പണഭാവത്തോടെ  വർഷങ്ങൾ പരിശീലിച്ചാൽ മാത്രമേ ഇവയിൽ മികവ് ഉണ്ടാക്കിയെടുക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ നാമിവിടെ പരിശീലിക്കുന്നത് , ഇത്  ഒരാളെ ആക്രമിച്ചു   കീഴടക്കുവാനോ – മത്സരിച്ചു ജയിക്കുവാനോ വേണ്ടിയല്ല ആയോധനകലകൾ വശമില്ലാത്തവർക്കും ഏതെങ്കിലും ഒരു വെല്ലുവിളിനിറഞ്ഞ ഒരു അവസരത്തിൽ മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുവാനും – ശരീരരക്ഷ നേടുവാനും ഉള്ള,  പെട്ടെന്ന് പ്രയോഗിക്കവുന്നതും ആർക്കും പഠിച്ചെടുക്കുവാനാകുന്നതുമായ രഹസ്യ സ്വഭാവമുള്ള ചില മുറകൾ ആണ്. 

 

പലപ്പോഴും ഒരു ജീവത്മരണ പ്രശ്നത്തിൽ അകപ്പെടുമ്പോൾ രക്ഷപെടാനായി നാം ശ്രമിക്കുമ്പോൾ പല അപകടങ്ങളും , അബദ്ധങ്ങളും സംഭവിക്കാറുണ്ട്– അത് പിന്നീട് മറ്റേതങ്കിലും രീതിയിൽ നമ്മുടെ ജീവിതത്തെ ബാധിച്ചേയ്ക്കാം . എന്നാൽ ഇത്തരം വിദ്യകൾ  കൈവശമുള്ളവർക്ക്  അത്തരം അപകടങ്ങളോ  , അബദ്ധങ്ങളോ ഉണ്ടാകാനുള്ള സാദ്ധ്യത കുറയുന്നു. 

 

ചോദ്യം  – 2

 

ഇതോടൊപ്പമുള്ള മനശ്ശക്തി പരിശീലനം കൊണ്ട് എന്താനുദ്ദേശിക്കുന്നത്?

 

ഉത്തരം 

 മനഃശ്ശക്തി പരിശീലനം പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങളിൽ  നിങ്ങളെ സഹായിക്കുന്നു .

·         ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങളിൽ മനസ്സാന്നിദ്ധ്യം ഉണ്ടായിരിക്കുക.

 

·         ജീവിതത്തിലെ വെല്ലുവിളികൾക്ക് നേരെ മുഖം തിരിക്കാതെ അവയെ അഭിമുഖീകരിക്കുവാനുള്ള കരുത്ത് നേടുക.

 

·         അറിവും കഴിവും മാത്രം പോരാ നമ്മുടെ മുഴുവൻ ശക്തിയും ഉപയോഗപ്പെടുത്തുവാൻ സാധിക്കത്തക്കവിധമുള്ള മാനസികാവസ്ഥ സംജാതമാക്കുക. 

 

·         തന്റെ ലക്ഷ്യവും – മാർഗ്ഗവും കണ്ടത്തുകയും വ്യക്തമാക്കുകയും ചെയ്യുന്നതിലൂടെ – വഴിതെറ്റാതെ ശരിയയായ വഴിയിൽ സഞ്ചരിക്കുവാൻ പ്രാപ്‌തരാകുക. 

 

ചോദ്യം  – 3

ഏതു പ്രായത്തിൽ ഉള്ളവർക്കാണ് പഠിക്കാൻ കഴിയുക .

 

ഉത്തരം 

പതിമൂന്നു വയസ്സിനു മുകളിൽ , ശരാശരി ശാരീരിക ക്ഷമത ഉള്ള ഒരാൾക്ക് ഇതിൽ പങ്കെടുക്കാം. 

 

ചോദ്യം  – 4

 

സ്ത്രീകൾക്കും , കുട്ടികൾക്കും പങ്കെടുക്കുവാൻ കഴിയുമോ ?

 

ഉത്തരം 

 

തീർച്ചയായും! 

 

 പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് ഇത് പരിശീലിക്കേണ്ടത്. 

 

പ്രതേകിച്ചും നിങ്ങളുടെ കൗമാരക്കാർക്ക് കൊടുക്കാവുന്ന ഏറ്റവും  നല്ല സമ്മാനങ്ങളിൽ ഒന്നായിരിക്കും ഇത് . സംശയമില്ല.

 

 

ചോദ്യം  – 5

കളരിയോ   മനഃശ്ശക്തി പരിശീലനമോ ചിട്ടയോടുകൂടി തുടർപഠനം സാദ്ധ്യമാണോ ?

 

ഉത്തരം 

 

തീർച്ചയായും;

 

ചിട്ടയായി അഭ്യസിക്കുവാൻ താത്പര്യപ്പെടുന്നവർക്കു അതിനുള്ള അവസരം ലഭിക്കുന്നതാണ്.

 

താഴെപ്പറയുന്ന ഇടങ്ങളിൽ കളരി പരിശീലനം ഇപ്പോൾ പരിശീലനം ലഭിക്കുന്നു. 


Abbasiya – Smart Indian School

Sunday & Tuesday 

7.00 – 8.30 ( Evening) 

2.                  Salmiya block 10 Near Nilavara Restaurant 

Thursday – 6.45 to 8.15 ( Evening) 

Saturday – 6.45 to 8.15 ( Evening

Friday – 9.00 to 10.30 ( Morning) 

 

മനഃശ്ശക്തി പരിശീലനം,  മൈൻഡ്‌സെറ് കോച്ചിങ് ആവശ്യമുള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ contact ചെയ്യാവുന്നതാണ്. 

 

Contact : +965 66327487