
കളരിയും മനഃശ്ശക്തി പരിശീലനവും
Schedule :
Date : 9th May 2025
Time : 3 PM to 8 PM
കല സെന്റർ , അബ്ബാസിയ
Age Limit – Above 13.
അത്യാപത് ഘട്ടങ്ങളിൽ ജീവരക്ഷക്കുതകുന്ന കളരി രഹസ്യങ്ങളും –
ആത്മവിശ്വാസത്തോടെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് ജീവിതവിജയത്തിലേയ്ക് മുന്നേറുവാനുള്ള മനശ്ശക്തി വിദ്യകളും ഒരുമിച്ചു പരിശീലിക്കുവാൻ ഒരു അവസരം.
ഈ 4 മണിക്കൂർ പ്രോഗ്രാം, ജീവതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കും – തീർച്ച.
ചോദ്യങ്ങളും ഉത്തരങ്ങളും.
ചോദ്യം – 1
കളരിപോലെയുള്ള ഒരു ആയോധന മുറ കേവലം നാലു മണിക്കൂറുകൾ കൊണ്ട് പഠിച്ചെടുക്കാൻ കഴിയുമോ ?
ഉത്തരം
വളരെ പ്രാധാന്യമുള്ള ഒരു ചോദ്യമാണ് ഇത് . കളരിയോ , മെറ്റേതെങ്കിലും ആയോധനകലകളോ ഒന്നും തന്നെ പെട്ടെന്ന് പഠിച്ചെടുക്കാൻ സാധിക്കുന്നതല്ല. സമർപ്പണഭാവത്തോടെ വർഷങ്ങൾ പരിശീലിച്ചാൽ മാത്രമേ ഇവയിൽ മികവ് ഉണ്ടാക്കിയെടുക്കുവാൻ കഴിയുകയുള്ളൂ. എന്നാൽ നാമിവിടെ പരിശീലിക്കുന്നത് , ഇത് ഒരാളെ ആക്രമിച്ചു കീഴടക്കുവാനോ – മത്സരിച്ചു ജയിക്കുവാനോ വേണ്ടിയല്ല ആയോധനകലകൾ വശമില്ലാത്തവർക്കും ഏതെങ്കിലും ഒരു വെല്ലുവിളിനിറഞ്ഞ ഒരു അവസരത്തിൽ മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുവാനും – ശരീരരക്ഷ നേടുവാനും ഉള്ള, പെട്ടെന്ന് പ്രയോഗിക്കവുന്നതും ആർക്കും പഠിച്ചെടുക്കുവാനാകുന്നതുമായ രഹസ്യ സ്വഭാവമുള്ള ചില മുറകൾ ആണ്.
പലപ്പോഴും ഒരു ജീവത്മരണ പ്രശ്നത്തിൽ അകപ്പെടുമ്പോൾ രക്ഷപെടാനായി നാം ശ്രമിക്കുമ്പോൾ പല അപകടങ്ങളും , അബദ്ധങ്ങളും സംഭവിക്കാറുണ്ട്– അത് പിന്നീട് മറ്റേതങ്കിലും രീതിയിൽ നമ്മുടെ ജീവിതത്തെ ബാധിച്ചേയ്ക്കാം . എന്നാൽ ഇത്തരം വിദ്യകൾ കൈവശമുള്ളവർക്ക് അത്തരം അപകടങ്ങളോ , അബദ്ധങ്ങളോ ഉണ്ടാകാനുള്ള സാദ്ധ്യത കുറയുന്നു.
ചോദ്യം – 2
ഇതോടൊപ്പമുള്ള മനശ്ശക്തി പരിശീലനം കൊണ്ട് എന്താനുദ്ദേശിക്കുന്നത്?
ഉത്തരം
മനഃശ്ശക്തി പരിശീലനം പ്രധാനമായും താഴെപ്പറയുന്ന കാര്യങ്ങളിൽ നിങ്ങളെ സഹായിക്കുന്നു .
· ജീവിതത്തിന്റെ സന്നിഗ്ദ ഘട്ടങ്ങളിൽ മനസ്സാന്നിദ്ധ്യം ഉണ്ടായിരിക്കുക.
· ജീവിതത്തിലെ വെല്ലുവിളികൾക്ക് നേരെ മുഖം തിരിക്കാതെ അവയെ അഭിമുഖീകരിക്കുവാനുള്ള കരുത്ത് നേടുക.
· അറിവും കഴിവും മാത്രം പോരാ നമ്മുടെ മുഴുവൻ ശക്തിയും ഉപയോഗപ്പെടുത്തുവാൻ സാധിക്കത്തക്കവിധമുള്ള മാനസികാവസ്ഥ സംജാതമാക്കുക.
· തന്റെ ലക്ഷ്യവും – മാർഗ്ഗവും കണ്ടത്തുകയും വ്യക്തമാക്കുകയും ചെയ്യുന്നതിലൂടെ – വഴിതെറ്റാതെ ശരിയയായ വഴിയിൽ സഞ്ചരിക്കുവാൻ പ്രാപ്‌തരാകുക.
ചോദ്യം – 3
ഏതു പ്രായത്തിൽ ഉള്ളവർക്കാണ് പഠിക്കാൻ കഴിയുക .
ഉത്തരം
പതിമൂന്നു വയസ്സിനു മുകളിൽ , ശരാശരി ശാരീരിക ക്ഷമത ഉള്ള ഒരാൾക്ക് ഇതിൽ പങ്കെടുക്കാം.
ചോദ്യം – 4
സ്ത്രീകൾക്കും , കുട്ടികൾക്കും പങ്കെടുക്കുവാൻ കഴിയുമോ ?
ഉത്തരം
തീർച്ചയായും!
പ്രധാനമായും സ്ത്രീകളും കുട്ടികളുമാണ് ഇത് പരിശീലിക്കേണ്ടത്.
പ്രതേകിച്ചും നിങ്ങളുടെ കൗമാരക്കാർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളിൽ ഒന്നായിരിക്കും ഇത് . സംശയമില്ല.
ചോദ്യം – 5
കളരിയോ മനഃശ്ശക്തി പരിശീലനമോ ചിട്ടയോടുകൂടി തുടർപഠനം സാദ്ധ്യമാണോ ?
ഉത്തരം
തീർച്ചയായും;
ചിട്ടയായി അഭ്യസിക്കുവാൻ താത്പര്യപ്പെടുന്നവർക്കു അതിനുള്ള അവസരം ലഭിക്കുന്നതാണ്.
താഴെപ്പറയുന്ന ഇടങ്ങളിൽ കളരി പരിശീലനം ഇപ്പോൾ പരിശീലനം ലഭിക്കുന്നു.
Abbasiya – Smart Indian School
Sunday & Tuesday
7.00 – 8.30 ( Evening)
2. Salmiya block 10 Near Nilavara Restaurant
Thursday – 6.45 to 8.15 ( Evening)
Saturday – 6.45 to 8.15 ( Evening
Friday – 9.00 to 10.30 ( Morning)
മനഃശ്ശക്തി പരിശീലനം, മൈൻഡ്സെറ് കോച്ചിങ് ആവശ്യമുള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന നമ്പറിൽ contact ചെയ്യാവുന്നതാണ്.
Contact : +965 66327487