NLP-Manifestation in Action
എന്താണ് ഒരു വിജയിയുടെ മനസ്സ് ?
കൃത്യമായ ഒരു ലക്ഷ്യവും , സർഗാത്മകമായി നിർമ്മിച്ചെടുത്ത ഒരു പ്രായോഗിക പദ്ധതിയുമായി , ദൃഢനിശ്ചയമെടുത്തുകൊണ്ടു , ആ നിശ്ചയങ്ങളെ മനസ്സിന്റെ അബോധതലത്തിൽ പതിപ്പിച്ചുകൊണ്ടു അചഞ്ചലമായ മനസ്സോടെ , ആത്മവിശ്വാസത്തോടെ , ലക്ഷ്യത്തിലെത്തുന്നതുവരെ നിരന്തരപമായി പരിശ്രമിക്കുവാനുള്ള മനസ്സ്.
ആഗ്രഹമുണ്ടെങ്കിലും , മുന്നേറാനാവാത്തത് എന്തുകൊണ്ടാണ് ?
വളരെക്കുറച്ചു ആളുകൾക്ക് മാത്രമേ അവരുടെ ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ കഴിയുന്നുള്ളൂ…. അതിന്റെ കാരണമെന്തെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
എനിക്കറിയാവുന്ന ധാരാളം ആളുകൾ ഉണ്ട് , ബിസിനസിനെ പറ്റി ചിന്തിക്കുന്നവർ. പുതുതായി ഒരു ബിസിനസ്സ് തുടങ്ങുവാൻ പദ്ധതികൾ ഇടുന്നവർ, ഉള്ള ബിസിനസ്സ് വികസിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർ. അവർ ബിസിനെസ്സ് മേഖലയിൽ നല്ല രീതിയിൽ അറിവുകൾ ഉള്ളവരാണ് , നല്ല കഴിവും , ബുദ്ധിയുമുള്ളവർ ആണ് , എങ്കിലും വര്ഷങ്ങളായി ആസൂത്രണങ്ങൾ അല്ലാതെ , ഒന്നും നടപ്പിൽ വരുത്തുവാൻ അവർക്കു കഴിഞ്ഞിട്ടില്ല. ഇവർ വലിയ “Idealist”കൾ ആണ് , എന്താണ് “Idealist”എന്ന് വച്ചാൽ ? വലിയ സ്വപ്നങ്ങൾ, ഉണ്ടെങ്കിലും , പദ്ധതികൾ ഉണ്ടാക്കുന്നതല്ലാതെ ഒന്നും കാര്യമായി നടപ്പിൽ വരുത്താത്തവർ ആണ് “Idealist” കൾ. ഒരു പക്ഷെ അവർക്കു നല്ല കഴിവും , പരിജ്ഞാനവും ഒക്കെ ഉണ്ടാവും , പക്ഷെ പ്രായോഗികമായി കാര്യങ്ങളെ നടപ്പിൽ വരുത്തുവാൻ അവർക്കു കഴിയാറില്ല.
ഞാൻ ശ്രീകാന്ത് വാസുദേവൻ – Mindset Coach, Hypnotherapist, NLP Master Practitioner and Trainer.
ഇപ്പോൾ ഞാൻ നിങ്ങളോടു പങ്കു വയ്ക്കുന്നത് വളരെക്കുറച്ചുപേർ മാത്രം തിരിച്ചറിഞ്ഞ ചില വസ്തുതകളാണ്.
തുറന്ന മനസ്സോടെ കേൾക്കുമ്പോൾ മാത്രമേ നിങ്ങൾക്കു അതിന്റെ യാഥാർഥ്യം തിരിച്ചറിയാനാവൂ, കാരണം ഞാൻ പറയാൻ പോകുന്ന വിവരങ്ങൾ യഥാർത്ഥത്തിൽ ഏതു സാധാരണക്കാർക്കും അറിയാവുന്ന വിവരങ്ങൾ ആണെങ്കിലും , ഭൂരിപക്ഷം ആളുകളും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടില്ല.
നമുക്ക് കാര്യങ്ങൾ അറിഞ്ഞാൽ മാത്രം പോരാ , നെല്ലും പതിരും വേർതിരിച്ചറിയുവാനും കൂടി കഴിയണം . അവിടെയാണ് ഒരു Expertന്റെ സഹായം നിങ്ങള്ക്ക് വേണ്ടിവരുന്നത്.
നിങ്ങളുടെ മുറ്റത്തു ധാരാളം കല്ലുകൾ നിങ്ങള്ക്ക് കാണാൻ കഴിയുന്നുണ്ടാകാം , എന്നാൽ അതിൽ ഒരു മാണിക്യമോ , മരതകമോ , വജ്രമോ ഉണ്ടെങ്കിൽ അതിനെ തിരിച്ചറിയാൻ എല്ലാവർക്കുമാകില്ല. കല്ലുകളുടെ മൂല്യമളക്കാൻ കഴിയുന്ന ഇരു വിദഗ്ധന് മാത്രമേ അതിനു കഴിയൂ.
“ബാഹ്യമായ നേട്ടങ്ങളുടെ എല്ലാം തുടക്കം മനസ്സിലാണ്” എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും.
ഒരു പക്ഷെ മനസ്സിന്റെ ശക്തിയെ ഫലപ്രദമായി ഉപയോഗിക്കുവാൻ നിങ്ങൾ ശ്രമിച്ചിട്ടുമുണ്ടാവും . പലവിധത്തിലുള്ള മനഃശക്തി പരിശീലനങ്ങൾ , അഫീര്മഷനുകൾ , വിഷ്വലൈസേഷനുകൾ , ലോ ഓഫ് അട്രാക്ഷൻ അല്ലെങ്കിൽ മറ്റുചില അതീന്ദ്രിയവിദ്യകൾ എല്ലാം നിങ്ങൾ ഇതിനകം പരീക്ഷിച്ചിട്ടുമുണ്ടാകും.
എന്നാൽ ലക്ഷ്യത്തിലേക്കു എത്തിച്ചേരുവാൻ അത്യന്താപേക്ഷിതമായ മറ്റു ചില ഘടകങ്ങൾ – “ചില കണാകണ്ണികൾ” കൂടിച്ചേരുമ്പോൾ മാത്രമാണ് നിങ്ങൾക്കത് സാദ്ധ്യമാകുക. എന്തൊക്കെയാണത് ?
വൻ വിജയങ്ങളിലേയ്ക്ക്, നേട്ടങ്ങളിലേയ്ക്ക് , ഏതു മേഖലകളിലുമാകട്ടെ , തൊഴിൽ, ബിസ്‌നസ് , കലാ കായിക രംഗങ്ങൾ , വിദ്യാഭ്യാസം എവിടെയുമാകട്ടെ , ഉയര്ന്ന തലത്തിലേയ്ക്ക് നീങ്ങുവാൻ നിങ്ങൾ ശ്രമിക്കുമ്പോൾ, അതിനു കഴിയാതെ വരുന്നതിനു കാരണമായ ചില “കണാകണ്ണികൾ” ഞാനിപ്പോൾ നിങ്ങൾക്ക് മുന്നിൽ കാണിച്ചു തരാം.
ഒന്നാമതായി , നമുക്കെല്ലാം അറിയാവുന്ന ഒരു കാര്യമാണ് , വൻ നേട്ടങ്ങൾക്കായി വലിയരീതിയിലുള്ള അദ്ധ്വാനം (Action) ആവശ്യമാണെന്നുള്ളതാണ്.
ലക്ഷ്യത്തെ നേടും വിധം , പദ്ധതികൾ നടപ്പാകും വിധം പ്രവർത്തിക്കുക എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
വെള്ളം തിളയ്ക്കണമെങ്കിൽ 100 ഡിഗ്രി ചൂടാവേണ്ടതുണ്ട്. 100 ഡിഗ്രി ചൂടാവുന്നതുവരെ തുടർച്ചായി , നിർത്താതെ ചൂടാക്കേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് വെള്ളം തിളയ്ക്കുക.
അതുപോലെ , ലക്ഷ്യങ്ങൾ , അവയെ നേടുന്നതുവരെ , നിരന്തരം വേണ്ടവിധത്തിലുള്ള പ്രവർത്തികൾ ആവശ്യമാണ്.
ഇത് നമുക്കറിയാമെങ്കിലും , നാമത് ചെയ്യാത്തത് എന്തുകൊണ്ടാണ്?
അതിനു അടിസ്ഥാനപരമായി പ്രധാനപ്പെട്ട അഞ്ച് കാരണങ്ങൾ ആണുള്ളത്…
ഒന്ന് ..ഉയർന്ന ചിന്തകൾ സാദ്ധ്യമാകുന്നില്ല
രണ്ട് .. തനിക്കു യഥാർത്ഥത്തിൽ വേണ്ടത് എന്തെന്നു വ്യക്തതയില്ല
മൂന്ന് … പ്രായോഗിക പദ്ധതികൾ ആവിഷ്കരിക്കുവാൻ കഴിയുന്നില്ല,
നാല് .. പദ്ധതികൾ ഉണ്ടെങ്കിലും ആത്മവിശ്വാസമില്ല , അല്ലെങ്കിൽ എന്തൊക്കെയോ പിറകോട്ടു വലിക്കുന്നതുപോലെ.
അഞ്ച് .. “ഈ ലക്ഷ്യം ഞാൻ നേടും” .. എന്ന ഉറച്ച തീരുമാനം എടുക്കുവാൻ കഴിയുന്നില്ല.
ഇപ്പോൾ , പലരും ചിന്തിക്കുന്നുണ്ടാവും , എന്റെ ലക്ഷ്യത്തെ എനിക്ക് അറിയാം , ഞാൻ ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞു എന്നൊക്കെ.
എന്നാൽ നമുക്ക് അങ്ങനെ തോന്നുന്നുണ്ടെകിലും, ആ ലക്‌ഷ്യം , ആ തീരുമാനം ഇവ ഒന്നും നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ , അബോധ തലങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ടാവില്ല.
കൃത്യമായ ഒരു ലക്ഷ്യവും , അചഞ്ചലമായ ദൃഢനിശ്ചയവും , ഒരു വ്യക്തിയുടെ മനസ്സിന്റെ ആഴങ്ങളിൽ , അബോധ തലങ്ങളിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ , നമുക്കതു എങ്ങനെ തിരിച്ചറിയാനാവും ?
ഒന്ന് : അത്തരം ഒരാളെ, ഒന്നിനും , ഒരു ശക്തിക്കും തടയാനാവില്ല.
രണ്ട് : യാതൊരുവിധ അലസതകളുമില്ലാതെ അയാൾ പ്രവർത്തന നിരതനായികൊണ്ട് , ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലായിരിക്കും.
മൂന്ന് : ആ യാത്ര എത്ര ദുർഘടം പിടിച്ചതായാലും , അയാൾ അത് ആസ്വദിക്കുന്നുണ്ടാവും.
നാല് : അത്ഭുതകരമായി അവസരങ്ങൾ ഉയർന്നു വരുന്നതായി അയാൾക്കു അനുഭവപ്പെടും.
ഇത്തരത്തിൽ , കൃത്യമായ ഒരു ലക്ഷ്യവും , സർഗാത്മകമായി നിർമ്മിച്ചെടുത്ത ഒരു പ്രായോഗിക പദ്ധതിയുമായി , ദൃഢനിശ്ചയമെടുക്കുവാനും , അവയെ മനസ്സിന്റെ അബോധതലത്തിൽ പതിപ്പിക്കുവാനും , അചഞ്ചലമായ മനസ്സോടെ , ആത്മവിശ്വാസത്തോടെ , നിങ്ങളുടെ ലക്ഷ്യത്തെ നേടുവാനും തക്കവണ്ണം നിങ്ങളെ ഒരുക്കുവാൻ ഞാൻ രൂപകല്പന ചെയ്തിട്ടുള്ള പ്രോഗ്രാമാണ് “Manifestation in Action”
“Manifestation in Action”
ഇതിൽ
- 10 വീഡിയോകൾ – 1 Year Access
താത്പര്യമുള്ളവർ , ഈ അവസരം ഇപ്പോൾ ഉപയോഗിക്കുക.
ഈ പ്രോഗ്രാമിന്റെ യാഥാർത്ഥവില : Rs 8,890/-
ഇപ്പോൾ Special Offer പ്രൈസ് : Rs 999/- ( Till 23 _aug-2025)
കൂടാതെ മുൻപായി ജോയിൻ ചെയ്യുന്നവർക്ക് മൂല്യമേറിയ powerful Transfomation പ്രോഗ്രാമുകൾ സൗജന്യമായി ലഭിക്കുന്നു.
FREE :
1️⃣ 10 Days Law of Attraction Master Basic Videos
(Now FREE – Actual Value Rs 1,200)
2️⃣ 30 Days Law of Attraction Master Class
(Now FREE – Actual Value Rs 6,500/-)
Expired on 23-Aug-2025
One Year Access to recorded sessions
കൃത്യമായ ഒരു ലക്ഷ്യവും , സർഗാത്മകമായി നിർമ്മിച്ചെടുത്ത ഒരു പ്രായോഗിക പദ്ധതിയുമായി , ദൃഢനിശ്ചയമെടുക്കുവാനും , അവയെ മനസ്സിന്റെ അബോധതലത്തിൽ പതിപ്പിക്കുവാനും , അചഞ്ചലമായ മനസ്സോടെ , ആത്മവിശ്വാസത്തോടെ , നിങ്ങളുടെ ലക്ഷ്യത്തെ നേടുവാനും തക്കവണ്ണം നിങ്ങളെ ഒരുക്കുവാൻ രൂപകല്പന ചെയ്തിട്ടുള്ള പ്രോഗ്രാം
Get it Now..
ഞാൻ ഇതുപോലുള്ള പല പ്രോഗ്രാമുകളിലും പങ്കെടുത്തിട്ടുണ്ട്. ആ സമയത്ത് അതൊക്കെ വലിയ കാര്യങ്ങളായാണ് തോന്നിയത് , എന്നാൽ ഈ പ്രോഗ്രാമിൽ പങ്കെടുത്തപ്പോൾ ആണ് ശരിക്കും ജീവിതതിൽ മാറ്റമുണ്ടാക്കുന്നതിന്റെ പ്രയോഗിക വശം തിരിച്ചറിഞ്ഞത്. പ്രോഗ്രാമിലെ ഓരോ പാഠങ്ങളും നമ്മുടെ കണ്ണ് തുറപ്പിക്കുന്നവയാണ്.
-ഡേവിസ് – Entrepreneur
കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കിത്തന്നു – അതിൽ ഒരുപാടു നന്ദിയുണ്ട്. ഈ പ്രോഗ്രാമിൽ വരുന്നതിനു മുൻപ് കുറെയേറെ ലക്ഷ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ അവയിൽ പലതും അനാവശ്യമായവ ആണെന്ന് എനിക്ക് മനസ്സിലായി. കൃത്യമായി എനിക്ക് വേണ്ടത് മാത്രം കണ്ടെത്തി അവയിൽ എന്റെ മനസ്സിനെയും ഊർജ്ജത്തെയു കേന്ദ്രീകരിയ്ക്കുവാൻ കഴിഞ്ഞതിലൂടെ വളരെപ്പെട്ടെന്നുതന്നെ ഞാൻ ഏറെ മുന്നൊട്ടു പോയി.
– വിവേക് – Trader
എന്റെ ബിസിനസ്സ് -ൽ എപ്പോഴും എവിടെയോ ഒരു ബ്ലോക്ക് എനിക്ക് അനുഭവപ്പെട്ടിരുന്നു. പല കാര്യങ്ങളും പരീക്ഷിച്ചു നോക്കിയെങ്കിലും മുന്നോട്ടേക്ക് നീങ്ങാത്തതുപോലെ ആയിരുന്നു അനുഭവം. 10 steps NLP process – ലൂടെ കടന്നു പോയപ്പോൾ എവിടെയാണ് എനിക്ക് പിഴവ് സംഭവിച്ചതെന്നും – ഇനി എന്താണ് ചെയ്യണ്ടതെന്നും കൃത്യമായ ബോധ്യം എനിക്ക് ലഭിച്ചു. മറ്റൊരു കോഴ്സിലും ഇത്ര കൃത്യതയാർന്ന ഒരു insight എനിക്ക് ലഭിച്ചിട്ടില്ല.
– സുനിൽ – Entrepreneur
എന്റെ പ്രൊഫഷൻ -ൽ അടുത്ത തലത്തിലേക്കുള്ള ഉയർച്ച ആയിരുന്നു എന്റെ ലക്‌ഷ്യം. 10 steps NLP process-ലൂടെ കടന്നു പോകുമ്പോൾ – ഞാൻ ശരിക്കും അതിൽ ജീവിക്കുകായായിരുന്നു. അത് വെറും ഒരു മനോ-കല്പന ആയി അല്ല അനുഭവപ്പെട്ടത് . അത് എന്റെ ആത്മവിശ്വസത്തെ ഉറപ്പിച്ചു. എനിക്കതു സാധിക്കും എന്ന പൂർണ്ണ ബോധ്യം എനിക്ക് വന്നു.
-സന്ദീപ് – HR Manager
അധികം പറയുന്നില്ല – തികച്ചും പ്രായോഗികം.
സിദ്ധാന്തങ്ങൾ – ടെക്നിക്കുകൾ – ഇവയ്ക്കപ്പുറം നല്ലൊരു കോച്ചിങ് അനുഭവം ആണ് എനിക്ക് ലഭിച്ചത്.
മുന്നേറുവാൻ – സ്വയം മാറാൻ- സത്യസന്ധമായി ആഗ്രഹിക്കുന്ന ഒരാൾക്ക് ഇതിലും നല്ല ഒരു പ്രോഗ്രാം ഇല്ല. എന്റെ അനുഭവം.
– സജീവ് -Project Manager
“എന്തും ആഗ്രഹിക്കൂ – നേടിത്തരാം” അത്തരം പൊള്ളയായ വാഗ്ദാനങ്ങൾ ‘ശ്രീകാന്ത്” ആർക്കും കൊടുക്കാറില്ല. അദ്ദേഹത്തിന്റെ ഈ സമീപനമാണ് എന്നെ ആകർഷിച്ചത്. പകരം തനിക്ക് യഥാർത്ഥത്തിൽ വേണ്ടത് എന്ത് എന്ന് കണ്ടെത്തൂ എന്ന് അദ്ദേഹം പറയുന്നു. എന്റെതന്നെ അബോധതലങ്ങളിൽ മറഞ്ഞു കിടക്കുന്ന ആശയങ്ങളെ കണ്ടെത്തുവാൻ ഈ പ്രോഗ്രാം സഹായിച്ചു.
– സൈനുദ്ദീൻ – Entrepreneur
Manifestation In Action.. അടുത്ത തലത്തിലേയ്ക്ക് ഉയരുവാനുള്ള തടസങ്ങളെ അതിജീവിക്കാം.
Click here and Join our whatsapp group:
https://chat.whatsapp.com/FwEq12c6OZ4CO4zwe9rL5o?mode=ems_copy_t
.